കണ്ണൂരിലെ ധര്‍മ്മടം മണ്ഡലം സി. പി. എമ്മിന്റെ ചെങ്കോട്ടയാണ്. പിണറായി വിജയന്റെ നേതൃത്വത്തിൽ പാർട്ടി ഇവിടെ തുടർച്ചയായി വിജയിച്ചു വരുന്നു. 2021-ൽ 50,123 വോട്ട് ഭൂരിപക്ഷം നേടിയ പിണറായി വിജയൻ, ഇത്തവണ 19,241 ആയി കുറഞ്ഞ ഭൂരിപക്ഷം മാത്രമേ നേടിയുള്ളൂ. വോട്ടെണ്ണലിന്റെ ആദ്യ നാല് മണിക്കൂറിൽ യു. ഡി. എഫ് സ്ഥാനാർത്ഥി അബ്ദുൽ റഷീദ് മുന്നിലായിരുന്നു. ഏഴാം റൗണ്ടിൽ മാത്രമാണ് പിണറായി വിജയൻ ലീഡ് നേടിയത്.

തുടർന്നുള്ള റൗണ്ടുകളിലും അദ്ദേഹം മുന്നിലായിരുന്നു. സി. പി. എമ്മിന്റെ കണക്ക് പ്രകാരം 17,000 മുതൽ 25,000 വരെ വോട്ടിന് വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, ഇത്രയധികം ഭൂരിപക്ഷം കുറയുമെന്ന് പാർട്ടി കരുതിയിരുന്നില്ല. വോട്ടെണ്ണലിൽ പിറകിലാകുമെന്ന പ്രതീക്ഷയും ഇല്ലായിരുന്നു.

Photo and News Source: Siraj Live