ബോളിവുഡ് ചരിത്രത്തിലെ വിജയചിത്രമായ 3 ഇഡിയറ്റ്‌സിന്റെ തുടർച്ചയായ 4 ഇഡിയറ്റ്‌സ് പുറത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ രാജ്കുമാർ ഹിരാനി. 2009ലെ ഹിറ്റ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ആമിർ ഖാൻ, ആർ. മാധവൻ, ശർമാൻ ജോഷി എന്നിവർക്കൊപ്പം നാലാമനായി വിക്കി കൗശലും ചേരുമെന്ന് വിവരം.
ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കാനായി ഹിരാനി അഭിജത് ജോഷിയുമായി പ്രവർത്തിക്കുന്നു. നാലാമനായി വിക്കി കൗശലിനെ തെരഞ്ഞെടുക്കാൻ കഴിഞ്ഞതോടെ ചിത്രത്തിന്റെ പുരോഗതി വേഗത്തിലായി. വിക്കി കൗശലിന് കഥ ഇഷ്ടപ്പെട്ടതോടെ അദ്ദേഹം സമ്മതം മൂളിയെന്നാണ്.
ബോളിവുഡ് വൃത്തങ്ങളിൽ നിന്നുള്ള വിവരമനുസരിച്ച്, വിക്കിയും ആമിറും ഹിരാനിയും പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. 4 ഇഡിയറ്റ്‌സ് 2027 പകുതിയോടെ തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. മുമ്പ് ഹിരാനിയുടെ സഞ്ജു, ഡുങ്കി എന്നീ ചിത്രങ്ങളിൽ വിക്കി കൗശലും അഭിനയിച്ചിരുന്നു.
3 ഇഡിയറ്റ്‌സ് ആഗോളവ്യാപകമായി 400 കോടി രൂപയാണ് നേടിയത്. കരീന കപൂർ, ബൊമ്മൻ ഇറാനി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു. തുടർച്ചയായ 4 ഇഡിയറ്റ്‌സ് വലിയ പ്രതീക്ഷയാണ് ജനിപ്പിക്കുന്നത്.
Photo and News Source: Kairali News










