പുതുച്ചേരിയിൽ എൻഡിഎ സഖ്യം ഭരണത്തുടർച്ച ഉറപ്പിച്ചു. 30 അംഗ നിയമസഭയിൽ 16 സീറ്റുകളിൽ വിജയം. മുഖ്യകക്ഷിയായ എൻആർ കോൺഗ്രസ് 9 സീറ്റിൽ വിജയിച്ചു. 3 സീറ്റിൽ ബിജെപി വിജയിച്ചു. എൻആർ കോൺഗ്രസ് നേതാവ് എൻ. രംഗസ്വാമി തട്ടാഞ്ചാവടിയിൽ വിജയിച്ചു.
ഡിഎംകെ 1 സീറ്റിൽ വിജയിക്കുകയും 4 സീറ്റിൽ ലീഡ് നേടുകയും ചെയ്തു. നടൻ വിജയിന്റെ ടിവികെയും 2 സീറ്റിൽ വിജയിച്ചു. സ്വതന്ത്രർ 3 സീറ്റിൽ വിജയിച്ചു. കതിർകാമം, നെടുങ്കാട്, മാഹി എന്നിവിടങ്ങളിൽ സ്വതന്ത്ര വിജയങ്ങൾ. മാഹിയിൽ എൽഡിഎഫ് സ്വതന്ത്രൻ അഡ്വ. ടി. അശോക് കുമാർ വിജയിച്ചു. പുതുച്ചേരി രാഷ്ട്രീയത്തിൽ പുതിയ തരംഗം സൃഷ്ടിച്ചു.
Photo and News Source: Mathrubhumi








