ഹോർമുസ് കടലിടുക്കിൽ അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) എണ്ണ ടാങ്കറിനു നേരെ ഇറാൻ നടത്തിയ വ്യോമാക്രമണം. രണ്ടു ഡ്രോണുകളാണ് ആക്രമണം നടത്തിയത്. ആർക്കും പരുക്കില്ല. വൈകിട്ടോടെ ദുബായിൽ മിസൈൽ ആക്രമണ മുന്നറിയിപ്പും ലഭിച്ചു. വെടിനിർത്തലിനു ശേഷം ദുബായ് ആദ്യമായി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രാജ്യാന്തര സമുദ്ര ഗതാഗത നിയമത്തിന്റെ ലംഘനമായ ഈ ആക്രമണം ലോക ഊർജ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് യുഎഇ അപലപിച്ചു.
സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്നും കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം ബഹുമാനിക്കണമെന്നും ഇറാനോട് യുഎഇ ആവശ്യപ്പെട്ടു. ആക്രമണം വേഗം നിർത്തണമെന്നും യുഎഇ ഇറാനോട് ആവശ്യപ്പെട്ടു. ഏപ്രിൽ 9ലെ വെടിനിർത്തലിനു ശേഷം രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് ഈ അപ്രതീക്ഷിത സംഭവം. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ജാഗ്രത നിർദേശം പിൻവലിച്ചു.
Photo and News Source: Kairali News










