തിരുവനന്തപുരം | ഇടത് മുന്നണിയുടെ കോട്ടകളെല്ലാം തകർത്ത് യു ഡി എഫ് അധികാരത്തിലേക്ക് തിരിച്ചെത്തി. 102 സീറ്റുകളുടെ മിന്നുന്ന വിജയത്തോടെയാണ് മുന്നണി സർക്കാരിന്റെ രൂപീകരണമൊരുങ്ങുന്നത്. തളിപ്പറമ്പ്, പയ്യന്നൂർ, ഉദുമ, തൃക്കരിപ്പൂർ തുടങ്ങിയ ചെങ്കോട്ടകളെല്ലാം യു ഡി എഫ് സുനാമിയില്‍ നിലംപൊത്തി.
2016-ൽ 91 സീറ്റും 2021-ൽ 99 സീറ്റും നേടിയ യു ഡി എഫ്, ഇത്തവണ 35 സീറ്റിലേക്ക് ഒതുക്കി ഇടതിന്റെ സെഞ്ച്വറിയടിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ പോലും ആടിയുലച്ച യു ഡി എഫ് തിരമാലകളില്‍ എതിരാളികൾ കീഴടങ്ങി. 2021-ൽ 50,123 വോട്ടിന് വിജയിച്ച മണ്ഡലത്തില്‍, പിണറായി വിജയന്റെ ഭൂരിപക്ഷം 19,247 വോട്ടിലേക്ക് ചുരുങ്ങി.
ആദ്യത്തെ ആറ് റൗണ്ടുകളിലും പിന്നിലായിരുന്ന പിണറായി 84,504 വോട്ടും, എതിരാളി അഡ്വ. വി പി അബ്ദുല്‍ റഷീദ് 66,067 വോട്ടും നേടി. 18,383 വോട്ടുമായി ബി ജെ പി സ്ഥാനാർത്ഥി കെ രഞ്ജിത്ത് മൂന്നാം സ്ഥാനത്തേക്ക്. 12 മന്ത്രിമാരും തോൽവിയുടെ കയ്പ്പറിഞ്ഞു. ബി ജെ പി മൂന്ന് സീറ്റുകളിൽ വിജയിച്ചെങ്കിലും, നേമം, ചാത്തന്നൂർ, കഴക്കൂട്ടം എന്നിവിടങ്ങളിൽ കാവിക്കൊടി പാറി.
Photo and News Source: Siraj Live









