തൃഷയുടെ 43-ാം പിറന്നാൾ ആഘോഷിച്ചത് തിരുമല തിരുപ്പതി ക്ഷേത്രത്തിലായിരുന്നു. സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ വൈറലായി. തൃഷയുടെ പുതിയ ചിത്രമായ ‘കറുപ്പില്‍’ 12 കോടി രൂപയാണ് പ്രതിഫലം. 2023-ൽ പുറത്തിറങ്ങിയ ‘ലിയോ’യിൽ അഞ്ചുകോടി രൂപയായിരുന്നു പ്രതിഫലം. ഇതോടെ തെന്നിന്ത്യയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിലേക്ക് തൃഷ എത്തി.
തൃഷയുടെ ആസ്തി 85 കോടി രൂപയാണ്. സിനിമകള്‍ക്ക് പുറമെ വിവിധ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറായും പ്രവർത്തിക്കുന്നു. ചെന്നൈയിലെയും ഹൈദരാബാദിലെയും ആഡംബര വീടുകളും സ്വന്തമുണ്ട്. 12 കോടി രൂപയാണ് ചെന്നൈ വസതിയുടെ മൂല്യം. 6 കോടി രൂപയാണ് ഹൈദരാബാദിലുള്ള വീടിന്റെ വില.
തൃഷയുടെ വാഹനശേഖരത്തിൽ മെഴ്‌സിഡീസ് ബെന്‍സ് എസ് ക്ലാസ്, ഇ-ക്ലാസ്, ബി.എം.ഡബ്ല്യു 5 സിരീസ്, റേഞ്ച് റോവന്‍ ഇവോക്ക് എന്നിവ ഉൾപ്പെടുന്നു. 1999-ൽ സിനിമയില്‍ അരങ്ങേറ്റം കുറിച്ച തൃഷ 2018-ൽ മലയാളത്തിൽ ‘ഹേ ജൂഡ്’ എന്ന ചിത്രത്തിലൂടെ എത്തി. 2025-ൽ ‘ഐഡന്റിറ്റി’ എന്ന ചിത്രത്തിലും വേഷമിടുന്നു.
Photo and News Source: Kairali News










