തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത കേരളം എന്ന കാഴ്ചപ്പാടിനോടുള്ള ജനങ്ങളുടെ സ്വീകാര്യതയുടെ തെളിവാണ് കേരളത്തിലെ ബിജെപിയുടെ ഉജ്ജ്വല വിജയം. നേമം, കഴക്കൂട്ടം, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിൽ ബിജെപി നേടിയ വിജയത്തിനു ജനങ്ങളോട് നന്ദി പറയുന്നതായി സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഗതിമാറിയ 10 വർഷമായി കേരളത്തിൽ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ ബിജെപി മാത്രമാണ് ജനങ്ങളുടെ പ്രശ്നങ്ങളും അഴിമതിയും ഉയർത്തിപ്പിടിച്ചത്. ശബരിമല വിഷയത്തിൽ കോൺഗ്രസ് മൗനം പാലിച്ചപ്പോൾ ബിജെപി ശബ്ദമുയർത്തി. ഇനി നിയമസഭയിൽ ബിജെപി-എൻഡിഎ പ്രതിനിധികൾ ഉണ്ടാകും. അവർ അഴിമതി തുറന്നുകാട്ടുകയും ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യും.
‘രണ്ട് കാര്യങ്ങൾ ഞാൻ മുമ്പ് പറഞ്ഞിരുന്നു. ഒന്ന്, ഞങ്ങളുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിർണ്ണായക തിരഞ്ഞെടുപ്പായിരുന്നു ഇത്. രണ്ട്, സിപിഎം തുടരുമെന്ന് പറയുന്നവരോട്, ഇനി സിപിഎം കേരളം ഭരിക്കില്ല എന്നാണ് ഞങ്ങളുടെ നിലപാട്. ഇത് ഒരു ആന്റിസിപിഎം ഇലക്ഷനായിരുന്നു. രാജീവ് ചന്ദ്രശേഖർ പറയുന്നു. ത്രിപുര, പശ്ചിമ ബംഗാളിലെ മാർക്സിസ്റ്റ് ഭരണത്തിന്റെ അവസാന ഘട്ടം പോലെ കേരളത്തിലും സംഭവിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്, വെസ്റ്റ് ബംഗാൾ, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ജനങ്ങൾ ഇൻഡി സഖ്യത്തെ തള്ളിക്കളഞ്ഞു.
Photo and News Source: Janmabhumi








