ബോളിവുഡ് താരമായ ജാന്‍വി കപൂര്‍ തന്റെ മദ്യപാന ശീലത്തെയും മാനസിക പോരാട്ടങ്ങളെയും കുറിച്ച് തുറന്നുപറഞ്ഞു. കോവിഡ് കാലത്ത് നേരിട്ട മാനസിക സംഘർഷങ്ങളെത്തുടർന്ന് ഒരു വര്‍ഷത്തോളം മദ്യപാനത്തിലേക്ക് തിരിഞ്ഞതായി അവർ വെളിപ്പെടുത്തി. 'രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശരീരം മുഴുവനും സ്‌മെല്‍; കടുത്ത ഹാങ്ഓവറോടെയാണ് ഓരോ ദിവസവും തുടങ്ങിയിരുന്നത്' എന്ന് ജാന്‍വി ഓര്‍ക്കുന്നു. ശരീരഗന്ധത്തിന്റെ മാറ്റവും അസ്വസ്ഥതകളും തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചുവെന്നും അവർ പറഞ്ഞു.

തുടര്‍ച്ചയായ മദ്യപാനം തന്റെ ജീവിതത്തെയും ആരോഗ്യത്തെയും ഗുരുതരമായി ബാധിച്ചുവെന്നും താരം സമ്മതിച്ചു. എന്നാൽ ഇപ്പോൾ ആ ശീലം പൂർണ്ണമായും നിർത്തിയെന്നും അവർ അറിയിച്ചു. തന്റെ അനുഭവം മറ്റുള്ളവരെ മാനസിക ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നും ജാന്‍വി വിശ്വസിക്കുന്നു.

Photo and News Source: Malayali Life