തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന ‘അങ്കം അട്ടഹാസം’ മെയ് 8-ന് തിയേറ്ററുകളിലെത്തുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലറിൽ മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂല്‍ സല്‍മാന്‍, നന്ദു, അന്നാ രാജൻ എന്നിവരോടൊപ്പം പുതുമുഖ നായിക അംബിക പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
സുജിത്ത് എസ് നായര്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ രചന അനില്‍കുമാര്‍ ജി.യും നിർവ്വഹിക്കുന്നു. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനില്‍കുമാര്‍ ജി.യും സാമുവൽ മത്തായി (യുഎസ്എ) യും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശിവൻ എസ്. സംഗീതം ശ്രീകുമാർ വാസുദേവ് കൈകാര്യം ചെയ്യുന്നു.
പ്രദീപ് ശങ്കർ എഡിറ്റിംഗും ഹരിവേണ്യമൂട്, ഫിനിക്സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ് എന്നിവർ പ്രൊഡക്ഷൻ നിയന്ത്രണവും ഏറ്റെടുത്തിരിക്കുന്നു. വയലൻസ് അതിപ്രസരമുള്ളതിനാൽ സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നു.
Photo and News Source: Malayali Life










