ദുബൈയില്‍ വീട് വാങ്ങിക്കൂട്ടാന്‍ മത്സരിച്ചിരുന്ന പ്രവാസികള്‍ക്ക് രാജ്യത്തെ സെക്കന്‍ഡ് ഹോം നിക്ഷേപങ്ങളില്‍ വന്‍ വര്‍ധനയുണ്ടാകുന്നു. ആഗോള സാമ്പത്തിക അസ്ഥിരതയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും പ്രവാസി ഭാരതീയരുടെ (NRIs) നിക്ഷേപ താല്പര്യങ്ങളെ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവിടുന്നു.

ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഗോവ, അലിബാഗ്, ഹിമാചല് പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ദക്ഷിണേന്ത്യയിലെ ഹോട്ട്‌സ്‌പോട്ടുകളിലുമാണ് പ്രവാസികള് (HNIs) ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിദേശത്തേക്കാള്‍ സ്വന്തം നാടാണെന്ന നിലപാടിലേക്ക് മാറുന്നതാണ് പുതിയ ട്രെന്‍ഡ്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സെക്കന്‍ഡ് ഹോം പ്രോജക്റ്റുകളെക്കുറിച്ചുള്ള അന്വേഷണങ്ങളില് 30 മുതൽ 40 ശതമാനം വരെ വർദ്ധനയുണ്ടായതായി ഈ രംഗത്തെ പ്രമുഖരായ കമ്പനികള് സൂചിപ്പിക്കുന്നു. ദുബായ് റിയൽ എസ്റ്റേറ്റ് വിപണിയുടെ നട്ടെല്ല് പ്രവാസി നിക്ഷേപകരാണ്. എന്നാല് നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള് അവിടുത്തെ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്.

ഫലമായി പലരും ഇന്ത്യയിലെ ലൈഫ് സ്റ്റൈൽ ഡെസ്റ്റിനേഷനുകളില് സ്ഥിരമായ നിക്ഷേപം നടത്താന് താല്പര്യപ്പെടുന്നു. സ്വന്തം നാട്ടില് ഒരു വീട് എന്ന സുരക്ഷിത ബോധവും വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുണ്ടായ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളാണ് പ്രധാനമായും ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.

Photo and News Source: Dhanam