തിരുവനന്തപുരത്ത്: വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനുമുമ്പേ കോണ്‍ഗ്രസ് പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവന്‍ വിജയോത്സവത്തിനുള്ള ഒരുക്കത്തിലായി. മുറ്റത്ത് പന്തലിട്ടു. വിജയമുണ്ടായാൽ പാല്‍പായസവും ലഡുവും വിതരണം ചെയ്യാനായി ഓര്‍ഡറുകളും നൽകിയിട്ടുണ്ട്. ബിരിയാണി വിതരണം ചെയ്യാനുള്ള തയ്യാറും നടക്കുന്നു. ഫലപ്രഖ്യാപനം നേരിട്ടു കാണാൻ പാർട്ടി ആസ്ഥാനത്ത് രണ്ട് എല്‍ഇഡി സ്‌ക്രീനുകളും സജ്ജമാക്കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ദീപാദാസ് മുന്‍ഷി, കെ സുധാകരൻ തുടങ്ങിയ നേതാക്കൾ ആസ്ഥാനത്തിരുന്നു ഫലം നിരീക്ഷിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസിലായിരുന്നു. വിജയമുണ്ടായാൽ കെ മുരളീധരനും പാർട്ടി ഓഫീസിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഉച്ചയോടെ കെ സി വേണുഗോപാലും എത്തും. പരമാവധി നേതാക്കളെ ആസ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമമാണ് കെപിസിസി നടത്തുന്നത്. ആഘോഷത്തിന് കൂടുതൽ പ്രവർത്തകരും ഒത്തുകൂടും.

Photo and News Source: Samakalika Malayalam