നടൻ ഹരീഷ് കണാരനും പ്രൊഡക്ഷൻ കൺട്രോളറും നടനുമായ ബാദുഷയും തമ്മിലുള്ള സാമ്പത്തിക തർക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചിരിക്കുന്നു. ബാദുഷയിൽ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയെന്നും തിരികെ നൽകാൻ വിസമ്മതിച്ചുവെന്നുമുള്ള ഹരീഷിന്റെ ആരോപണമാണ് ഈ ചർച്ചക്ക് തുടക്കം കുറിച്ചത്. കടം തിരികെ ചോദിച്ചതിന്റെ പേരിൽ തന്നെ ചില പ്രൊജക്ടുകളിൽ നിന്ന് ഒഴിവാക്കിയെന്നും ബാദുഷ ഇടപെട്ടതായി ഹരീഷ് വെളിപ്പെടുത്തി. തുടർന്ന് ബാദുഷയും മറുപടി നൽകി.
പ്രശ്നങ്ങൾക്ക് ശേഷം ആദ്യമായി ഹരീഷ് കണാരനൊപ്പം ഫോട്ടോ പങ്കുവെച്ച ബാദുഷ, നിര്മ്മല പാലാഴിയുടെ ഗൃഹപ്രവേശന ചടങ്ങിൽ നിന്നുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ഇരുവരുടെയും പിണക്കം തീരുമോ എന്ന ചോദ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നു. ബാദുഷയുടെ പോസ്റ്റിന് പലരും 'ബട്ട് ക്യാഷ്' എന്ന് പ്രതികരിച്ചുകൊണ്ടിരിക്കുന്നു.
Photo and News Source: Malayali Life










