കൊച്ചി: കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ അതിശക്തമായ പ്രതിഷേധം വോട്ടെടുപ്പിലൂടെ പ്രകടമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ പ്രവചിച്ചു. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ ഭരണശൈലിയും അഴിമതി ആരോപണങ്ങളും ജനരോഷത്തിന് കാരണമായിട്ടുണ്ട്.

സാധാരണക്കാരന്റെ നികുതി വര്‍ദ്ധനവിനെതിരെയുള്ള അമര്‍ഷം പോളിംഗ് മെഷീനുകളില്‍ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പുറമെ പ്രകടമാകാത്ത ‘നിശബ്ദ സുനാമി’ ഇത്തവണത്തെ ഫലത്തെ സ്വാധീനിക്കുമെന്നും അത് ഭരണമാറ്റത്തിന് വഴിതെളിക്കുമെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.

എൽ.ഡി.എഫ്.യുടെ പരമ്പരാഗത വോട്ട് ബാങ്കുകളില്‍ വിള്ളലുകള്‍ വീണിട്ടുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളും എൻ.ഡി.എയുടെ സാന്നിധ്യവും ഇടത് കോട്ടകളെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ വോട്ടർമാർ ആഗ്രഹിക്കുന്നത് വെറുമൊരു ഭരണമാറ്റമല്ല, രാഷ്ട്രീയ ശുദ്ധീകരണമാണ്. പോളിംഗ് കണക്കുകള് പരിശോധിക്കുമ്പോൾ ഇടതുകോട്ടകള് തകരുന്ന കാഴ്ച കാണാനാവുമെന്നും അദ്ദേഹം പ്രവചിച്ചു.

Photo and News Source: Janam TV