ആലപ്പുഴയിലെ പുന്നപ്ര തെക്ക് പഞ്ചായത്തിലാണ് 19 കാരിയായ അമീന മുഹമ്മദലി എന്ന വിദ്യാർത്ഥിനി നീറ്റ് പരീക്ഷ എഴുതാനെത്തിയത്. പരീക്ഷാ സെന്ററിനു മുന്നിൽ ബൈക്കിൽ നിന്നു വീണു. പരിക്കേറ്റ അവളെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ബന്ധുക്കൾ പരീക്ഷാ കൺട്രോളറെ വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും ഗേറ്റ് അടച്ചിരുന്നതിനാൽ കഴിഞ്ഞില്ല. പോലീസ് വഴി വിവരം അറിയിച്ചെങ്കിലും പരീക്ഷ എഴുത്തിനു അനുമതി ലഭിച്ചില്ല. ഇതറിഞ്ഞ അമീന വിഷമത്തിലായി ജനറൽ ആശുപത്രിയില് കുഴഞ്ഞുവീണു. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പിതാവ് മുഹമ്മദ് അലി ബൈക്കിൽ യാത്രചെയ്യുന്നതിനിടെയായിരുന്നു അപകടം. കൈക്ക് പരിക്കേറ്റ അമീനയെ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും പരീക്ഷ എഴുതാനായില്ല. വിദ്യാർത്ഥിയുടെയും കുടുംബത്തിന്റേയും വിഷമം വർദ്ധിച്ചു.
Photo and News Source: Siraj Live










