ന്യൂഡൽഹിയിൽ നിന്നും വാർത്തകൾ. രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ ആരംഭിക്കും.

വിപുലമായ സജ്ജീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ഹാളുകളിലായാണ് നടക്കുക. 43 കേന്ദ്രങ്ങളിലായാണ് സജ്ജീകരിച്ചിരിക്കുന്നത്.

15,464 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ആദ്യം തപാൽ വോട്ടുകളും തുടർന്ന് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണും. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 79.7% പോളിംഗാണ് രേഖപ്പെടുത്തിയത്.

883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അസമിലെ 126 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ 35 ജില്ലകളിലായി സജ്ജീകരിച്ച 40 കേന്ദ്രങ്ങളിലാണ് നടക്കുക. കനത്ത സുരക്ഷാ വലയത്തിലാണ് കേന്ദ്രങ്ങൾ.

59 വനിതകൾ ഉൾപ്പെടെ 722 സ്ഥാനാർത്ഥികളുടെ വിധിയാണ് അറിയുക. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 85.96% പോളിംഗാണ് രേഖപ്പെടുത്തിയത്.

Photo and News Source: Janam TV