തെഹ്‌റാനിൽ നിന്നും അമേരിക്കയുമായുള്ള മുപ്പതു ദിവസത്തെ യുദ്ധാവസാന പദ്ധതി പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതും, ഉപരോധങ്ങൾ നീക്കുന്നതുമാണ് ആദ്യഘട്ടം. ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആക്രമണത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഉറപ്പ് നൽകണമെന്നാവശ്യപ്പെടുന്നു.

രണ്ടാം ഘട്ടത്തിൽ ആണവ നിലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ച് നിർദ്ദേശങ്ങളുണ്ട്. ആണവ നിലയങ്ങൾ പൊളിക്കുകയോ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയോ ചെയ്യില്ലെന്നും, 3.6% യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് മടങ്ങുമെന്നുമുള്ള ഉറപ്പുണ്ട്. സമയപരിധിക്കുശേഷം 'സീറോ സ്റ്റോറേജ്' തത്വം പാലിക്കും.

മൂന്നാം ഘട്ടത്തിൽ ഉപരോധങ്ങൾ നീക്കുന്നതിന്റെ ഭാഗമായി മരവിപ്പിച്ച ഇറാന്റെ ഫണ്ടുകൾ ക്രമേണ വിട്ടുനൽകണമെന്നും നിർദ്ദേശിക്കുന്നു. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കാതിരിക്കണമെന്ന നിബന്ധനയുമുണ്ട്. സമാധാനത്തിനുള്ള ഈ പദ്ധതി പശ്ചിമേഷ്യയിലെ പോരാട്ടങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമമാണ്.

Photo and News Source: Kvartha