വെള്ളാപ്പള്ളി നടേശൻ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. തനിക്ക് സ്വന്തമായ കാരണങ്ങളുണ്ട് എന്നദ്ദേഹം പറഞ്ഞു. സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും ആർക്കും പരിഭവം കാണണ്ടെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.
യുഡിഎഫ് ഭരണത്തിൽ വന്നാൽ കലഹം ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭരണം കിട്ടുമെന്ന തോന്നലിലാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. തുടർച്ചയായ 10 വർഷത്തെ എൽഡിഎഫ് ഭരണം താഴെ തട്ടിലെ അണികളെ ആലസ്യപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Photo and News Source: 24 News










