മലനിരകളിലെ സഞ്ചാര സൗകര്യത്തിനായി ഹിമാചൽ സർക്കാർ സ്ഥാപിച്ച ചാർജിങ് സ്റ്റേഷൻ ഇപ്പോൾ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു. മണാലിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്കായി ഈ സംവിധാനം ഒരുക്കിയിരുന്നു. നിഖിൽ സൈനി എന്ന വ്യക്തി പങ്കുവെച്ച വീഡിയോയിൽ ചാർജിങ് സ്റ്റേഷനിൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും കുപ്പികളും നിറഞ്ഞുകിടക്കുന്നത് പ്രത്യക്ഷപ്പെടുന്നു. 'സ്വച്ഛ് ഭാരത് പദ്ധതിക്കും മാറ്റമുണ്ടാക്കില്ല. കർശന നിയമങ്ങൾ ആവശ്യമാണ്' എന്ന് അദ്ദേഹം കുറിച്ചു. സാമൂഹിക മര്യാദ ഇല്ലാത്തവരുടെ പ്രവർത്തനത്തെ പലരും വിമർശിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാലും അത് ശരിയായി ഉപയോഗിക്കാൻ പലർക്കും അറിയില്ലെന്നും കമന്റുകളുണ്ട്. ടൂറിസ്റ്റുകൾക്ക് മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യമില്ലാത്തതാണ് പ്രധാന കാരണമെന്നും ചിലർ അഭിപ്രായപ്പെട്ടു.
Photo and News Source: Mathrubhumi










