ഇന്ധനവില ഉടനെ കൂട്ടുമെന്ന അഭ്യൂഹം ശക്തമായി വരുന്നു. എണ്ണ കമ്പനികൾ തുടരുന്ന സമ്മർദ്ദം, കേന്ദ്ര മന്ത്രിയുടെ നഷ്ട പ്രസ്താവന എന്നിവ വിലവർധനയുടെ സൂചനയായി പ്രതിപക്ഷം വിലയിരുത്തുന്നു. ഹോട്ടലുകൾ എൽപിജി വിലവർധനയ്ക്കെതിരെ സമരം ശക്തമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
ഏപ്രിൽ 29-ന് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടുമെന്ന് രാഹുല് ഗാന്ധി മുന്നറിയിപ്പ് നൽകിയതോടെയാണ് അഭ്യൂഹം ശക്തമായത്. തെരഞ്ഞെടുപ്പാശ്വാസം അവസാനിച്ചു, ഇനി പണപ്പെരുപ്പത്തിന്റെ കാലം ആണെന്നും എല്ലാ വസ്തുക്കളുടെയും വില കൂടുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
എണ്ണ വില കുറഞ്ഞപ്പോൾ സർക്കാർ ലാഭം നേടി. ഇപ്പോൾ വില കൂട്ടുമ്പോൾ ഭാരം ജനങ്ങളുടെ തലയിലാണ്. സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് രാഹുല് ഗാന്ധി ആരോപിക്കുന്നു.
Photo and News Source: Kerala Online News










