24 കാരിയായ ചൈനക്കാരി ലി, അപൂർവ രക്താർബുദത്തോട് പൊരുതുകയാണ്. നാലാം ഘട്ട കീമോതെറാപ്പിനുശേഷം ആശുപത്രി കിടക്കയിൽ ഏകാന്തത അനുഭവിക്കുന്ന അവർ, ഫുഡ് ഡെലിവറി ആപ്പിലൂടെ ‘രണ്ട് മണിക്കൂർ സമയം എന്റെ കിടക്കയ്ക്കരികിൽ ഒന്ന് വന്നിരിക്കാമോ?’ എന്ന അഭ്യർത്ഥന നടത്തി.

ചികിത്സാച്ചെലവിനായി പിതാവ് ദൂരെ ജോലി ചെയ്യുകയും, സഹോദരൻ ഇന്റേൺഷിപ്പ് തിരക്കുകളിലും ആയിരുന്നു. സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥയിലായിരുന്നു ലി. അവരുടെ അഭ്യർത്ഥന സ്വീകരിച്ച ആദ്യ ഡെലിവറി ബോയ് രണ്ട് മണിക്കൂർ അവൾക്കൊപ്പം ചിലവഴിച്ചു. അതിനുശേഷം, വിവരം മറ്റ് ഡെലിവറി പങ്കാളികളുമായി പങ്കുവെച്ചതോടെ, നിരവധി പേർ അവളെ സന്ദർശിക്കാൻ തുടങ്ങി.

ഗുവാങ്ഡോങ് പ്രവിശ്യയിലെ ഫോഷാനിൽ തുടങ്ങിയ ഈ കരുണാപ്രവാഹം, ചൈനയുടെ മറ്റ് ഭാഗങ്ങളിലേക്കും പടർന്നു. ഡെലിവറി ബോയ്സ് തങ്ങളുടെ ജോലിക്കുശേഷമുള്ള ഒഴിവുസമയങ്ങളിൽ ലിയെ സന്ദർശിക്കുകയും, പ്രിയപ്പെട്ട ലഘുഭക്ഷണങ്ങളും, കളിപ്പാട്ടങ്ങളും, പുസ്തകങ്ങളും നൽകി സാന്ത്വനം നൽകി.

Photo and News Source: Mathrubhumi