ദൈനംദിന ജീവിതത്തിൽ അനാരോഗ്യകരമായ ചില ശീലങ്ങൾ ആരോഗ്യത്തെ ബാധിക്കാം. ഡോ. സൗരഭ് സേഥി മുന്നറിയിപ്പ് നൽകുന്നു. മൂത്രം പിടിച്ചുവെക്കുന്നത് മൂത്രസഞ്ചിയിൽ ബാക്ടീരിയ വർദ്ധിപ്പിക്കുകയും മൂത്രാശയ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. പ്രത്യേകിച്ച് സ്ത്രീകളിൽ ഇതിന്റെ സാധ്യത കൂടുതലാണ്.
മണിക്കൂറുകളോളം കമ്പ്യൂട്ടർ, ഫോൺ സ്ക്രീനുകളിൽ നോക്കിയിരിക്കുന്നത് കഴുത്തിനും നട്ടെല്ലിനും പുറം പേശികൾക്കും സമ്മർദ്ദം നൽകുന്നു. ഇത് ദീർഘകാല പേശീസംബന്ധിയായ പ്രശ്നങ്ങൾക്കും കഠിനമായ വേദനയ്ക്കും കാരണമാകും.
ടോയ്ലറ്റിൽ ദീർഘസമയം ഇരിക്കുന്നത് മലാശയത്തിലെ ഞരമ്പുകൾക്ക് സമ്മർദ്ദം നൽകുന്നു. മൊബൈൽ ഫോണുമായി ടോയ്ലറ്റിലിരിക്കുന്ന ശീലം ദഹനപ്രശ്നങ്ങൾക്കും മൂലക്കുരുവിനും കാരണമാകും. ഇടയ്ക്കിടെ മുഖം സ്പർശിക്കുന്നത് കൈകളിലെ അണുക്കളെ മുഖത്തേക്ക് വ്യാപിപ്പിക്കുകയും അണുബാധയ്ക്ക് ഇടയാക്കുകയും ചെയ്യും. ഭക്ഷണം വേഗത്തിൽ കഴിക്കുന്നത് ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് കാരണമാകും. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നത് ദഹനത്തെ സുഗമമാക്കുന്നു.
Photo and News Source: Mathrubhumi







