ഡൽഹിയിൽ ജഡ്ജി അമൻ കുമാർ ശർമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബം രംഗത്തെത്തി. ഭാര്യ സ്വാതിയും സഹോദരി നിധി മാലിക് എന്ന ഐഎഎസ് ഉദ്യോഗസ്ഥയുമാണ് ആരോപണവിധേയരായത്.

കഴിഞ്ഞ രണ്ട് മാസമായി സ്വാതി അമനെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. നിധി മാലിക് വീട്ടിലെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടിരുന്നുവെന്നും ഇവരാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതെന്നും പോലീസിനോട് പറഞ്ഞു.

ശനിയാഴ്ച രാവിലെ വലിയ തർക്കം നടന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. സ്വാതി അമന്റെ പിതാവിനോട് വീട് വിട്ടിറങ്ങാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. അമൻ കരയുകയും ചെയ്തു.

ബന്ധുക്കൾ അമനെ അന്വേഷിച്ചപ്പോൾ സ്വാതി തനിക്കറിയില്ലെന്നായിരുന്നു മറുപടി. ഫോണിലേക്ക് വിളിച്ചപ്പോൾ ശുചിമുറിയിൽ നിന്നും റിങ് ചെയ്യുന്നത് കേട്ടു. വാതിൽ പൂട്ടിയതിനാൽ ജനൽ തകർത്ത് അകത്തുകയറിയപ്പോഴാണ് അമൻ ശർമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Photo and News Source: Kvartha