കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമാകുന്നതോടെ ഹൈക്കമാൻഡ് നിരീക്ഷകരുടെ സംഘം രണ്ടു ദിവസത്തിനകം കേരളത്തിലെത്തും. നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം ശേഖരിച്ച്, നേതൃത്വം ഘടകകക്ഷികളുടെ നിലപാട് തേടും.

നടപടികൾ വേഗത്തിലാക്കാനാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. യുഡിഎഫ് 100 സീറ്റ് വരെ നേടി അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷയുണ്ട്. ഏത് സാഹചര്യത്തിലും 80-ലധികം സീറ്റുകൾ യുഡിഎഫ് ഉറപ്പാക്കിയിരിക്കുന്നു.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രവർത്തകരോട് നിർദ്ദേശിച്ചു. കൗണ്ടിംഗ് ഏജന്റുമാർക്ക് പ്രത്യേക ട്രെയിനിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാളെ തലസ്ഥാനത്ത് ഫലം അറിയും. ഫലം പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളെ കാണും.

Photo and News Source: Kerala Online News