മാരുതി സുസുക്കി ഈക്കോ (Maruti Suzuki Eeco) ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ പ്രിയപ്പെട്ട യാത്രാ ഉപകരണമായി തുടരുന്നു. കുറഞ്ഞ വിലയിലും സുഖകരമായ യാത്രാ സൗകര്യമുള്ള ഈ 'മാജിക് വാന്‍' കഴിഞ്ഞ മാസം 13,087 പുതിയ ഉപഭോക്താക്കളെ ആകർഷിച്ചു. 2025 ഏപ്രിലില്‍ 11,438 യൂണിറ്റുകള്‍ വിറ്റതിനെ അപേക്ഷിച്ച് 1,649 യൂണിറ്റുകളുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഈ മുന്നേറ്റം മാരുതിക്ക് 2027 സാമ്പത്തിക വര്‍ഷത്തിന് മികച്ച തുടക്കം കുറയ്ക്കാൻ സഹായിച്ചു.
ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ ഈക്കോയുടെ വിലയില്‍ വലിയ കുറവുണ്ടാക്കി. പ്രാരംഭ എക്‌സ്-ഷോറൂം വില 5,69,500 രൂപയിൽ നിന്ന് 5,20,900 രൂപയായി കുറഞ്ഞു. ബേസ് വേരിയന്റിന് 48,600 രൂപ കുറവുണ്ടായി. 5 സീറ്റര്‍ എസി സിഎൻജി വേരിയന്റിന്റെ വില 6,95,500 രൂപയിൽ നിന്ന് 6,35,800 രൂപയായി കുറഞ്ഞു. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 7-സീറ്റര്‍ കാറായിരുന്നു ഈക്കോ, എന്നാല്‍ 7-സീറ്റര്‍ പതിപ്പ് നിര്‍ത്തലായി.
Photo and News Source: DriveSpark










