തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ. സർക്കാരിനെതിരെ പുറംലോകത്തോട് സംസാരിച്ചതിനാണ് ഈ നടപടി. ഇന്നലെ രാത്രി ഉത്തരവിറക്കി സസ്പെൻഡ് ചെയ്തത്. ഒന്നര വർഷമായി വിവിധ ചട്ടലംഘനങ്ങൾക്ക് പ്രശാന്ത് സസ്പെൻഷനിലാണ്.

സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിന് പുതിയ സസ്പെൻഷൻ നൽകി. ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്. റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് 8-ാമത്തെ തവണ നടപടി ആരംഭിച്ചത്. 2024 നവംബർ 11-ന് ഡോ. എ ജയതിലകിനെതിരെ വിമർശനം ഉന്നയിച്ചതിന് സസ്പെൻഡ് ചെയ്തിരുന്നു.

മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിന് കെ ഗോപാലകൃഷ്ണനെയും ഒരേ ദിവസം സസ്പെൻഡ് ചെയ്തു. രണ്ട് ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്പെൻഡ് ചെയ്തത് കേരള സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമായിരുന്നു.

Photo and News Source: Newsthen