റെനോ ഇന്ത്യ 2027 സാമ്പത്തിക വർഷം 100 ശതമാനത്തിലധികം വളർച്ചയോടെ ആരംഭിച്ചു. ഏപ്രിൽ മാസത്തിൽ 5,413 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു. 2025 ഏപ്രിലിലെ 2,602 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 108.03 ശതമാനം വളർച്ചയാണ്. 2026 മാർച്ചിലെ 5,046 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിമാസ വില്പന 7.27 ശതമാനം വർദ്ധിച്ചു. 367 യൂണിറ്റുകളുടെ അധിക വിൽപ്പനയാണ് ഈ മാസം കൈവരിച്ചത്.
പുതിയ ഡസ്റ്റർ, അപ്ഡേറ്റഡ് ട്രൈബർ എംപിവി, കൈഗർ എസ്.യു.വി എന്നിവയുടെ വിജയമാണ് റിപ്പോർട്ടിലെ പ്രധാന കാരണം. റാഞ്ചിയിൽ പുതിയ ആർ-സ്റ്റോറും വർക്ക്‌ഷോപ്പും തുടങ്ങിയതോടെ വിപണി ശൃംഖല കൂടുതൽ ശക്തമായി. രാജ്യത്തുടനീളം 638 സെയിൽസ് ആൻഡ് സർവ്വീസ് ടച്ച് പോയിന്റുകളുണ്ട്. ഉപഭോക്താക്കളുടെ വിശ്വാസം ഉറപ്പിക്കുന്നതിനായി കൂടുതൽ കേന്ദ്രങ്ങൾ തുറക്കാനുള്ള പദ്ധതിയുമുണ്ട്. വരും മാസങ്ങളിൽ വിൽപ്പന കൂടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Photo and News Source: DriveSpark










