ഹോണ്ടയുടെ പഴയ പ്രതാപം ക്ഷയിച്ചുവെന്നാണ് പറയുന്നതെങ്കിലും, കമ്പനി ഇപ്പോഴും കാറുകൾ വിറ്റഴിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഈ രീതി തുടർന്നാൽ അധികകാലം പിടിച്ചുനിൽക്കാനാവില്ലെന്ന് ഹോണ്ട മനസിലാക്കി. ഇന്ത്യയിൽ പത്തോളം പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള പദ്ധതിയാണ് കമ്പനി ആവിഷ്കരിച്ചിരിക്കുന്നത്. അതിന്റെ ആദ്യ പ്രോഡക്റ്റുകളായി ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റും ZR-V എന്ന ഹൈബ്രിഡ് എസ്‌യുവിയും വരാനിരിക്കുന്നു. പ്രീമിയം സെഗ്മെന്റിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന ഈ എസ്‌യുവി 2026 മെയ് 22-ന് ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് ഹോണ്ട സ്ഥിരീകരിച്ചിരിക്കുന്നത്.
ZR-V കംപ്ലീറ്റ്‌ലി ബിൽറ്റ് യൂണിറ്റായി (CBU) ഇറക്കുമതി ചെയ്യുമെന്ന വിവരവും ലഭ്യമാണ്. 4. 5 മീറ്റർ നീളമുള്ള ഈ മോഡൽ, ഹോണ്ടയുടെ നിലവിലുള്ള ഇന്ത്യൻ നിരയിലെ ഏറ്റവും വലിയ മോഡലായിരിക്കും. നിലവിലുള്ള നിരയ്ക്ക് പുതിയ ഊർജ്ജം നൽകാൻ ഈ ഹൈബ്രിഡ് എസ്‌യുവിക്കാവുമെന്ന് വിശ്വസിക്കുന്നു.
Photo and News Source: DriveSpark










