കണ്ണൂരിലെ കൊട്ടിയൂര്‍ വൈശാഖോത്സവം ഈ മാസം 28ന് ആരംഭിക്കും. നെയ്യാട്ടത്തോടെയാണ് ഉത്സവചടങ്ങുകളുടെ തുടക്കം. പ്രധാന ദിവസങ്ങള്‍: ജൂണ് 5-ല് തിരുവോണം ആരാധന,

ജൂണ് 7-ല് ഇളനീര് വെപ്പും 8-ല് ഇളനീരാട്ടവും നടക്കും. അഷ്ടമി ദിവസമായ 10-ന് രേവതി ആരാധനയും 14-ന് രോഹിണി ആരാധനയും നടത്തും.

ജൂണ് 16-ന് തിരുവാതിര ചതുശ്ശതവും 17-ന് പുണര്‍തം ചതുശ്ശതവും 19-ന് ആയില്യം ചതുശ്ശതവും നടത്തും. 20-ന് മകം കലംവരവും 23-ന് അത്തം ചതുശ്ശതവും വാളാട്ടവും കലശപൂജയും നടത്തും.

24-ന് തൃക്കലശാട്ടും 30-ന് മുതൽ ജൂണ് 20-വരെ ഉച്ചശീവേലിയും നടക്കും. ഈ കാലയളവിലാണ് സ്ത്രീകള്‍ക്കു പ്രവേശനമുണ്ടാകുന്നത്.

Photo and News Source: Samakalika Malayalam