കുട്ടികളുടെ ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അധിക പഞ്ചസാര, ഉപ്പ്, കൃത്രിമ നിറങ്ങൾ, പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികളിൽ അമിതവണ്ണം, ദഹന പ്രശ്നങ്ങൾ, പ്രതിരോധശേഷി കുറയൽ എന്നിവയ്ക്ക് കാരണമാകുന്നു.

അമിത മധുരമുള്ള സോഫ്റ്റ് ഡ്രിങ്കുകൾ, പാക്കറ്റ് ജ്യൂസ്, സ്പോർട്സ് ഡ്രിങ്കുകൾ എന്നിവ കുട്ടികളിൽ ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. ചിപ്‌സ്, ബിസ്ക്കറ്റ്, പാക്കറ്റ് നൂഡിൽസ്, പിസ്സ, ബർഗർ തുടങ്ങിയവ പോഷകങ്ങൾ കുറഞ്ഞതും ദോഷകരമായ കൊഴുപ്പും കൂടുതലുള്ളതുമാണ്.

ഇത്തരം ഭക്ഷണങ്ങളിൽ സോഡിയവും അനാരോഗ്യകരമായ കൊഴുപ്പും ഉള്ളതിനാൽ ഭാരം കൂട്ടുന്നതിന് കാരണമാകുന്നു. ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തേൻ നൽകുന്നത് ബോട്ടുലിസം പോലുള്ള ഗുരുതരമായ അവസ്ഥയ്ക്ക് ഇടയാക്കും. പാക്കറ്റ് ഭക്ഷണങ്ങളിലും ഫാസ്റ്റ് ഫുഡിലും അടങ്ങിയിരിക്കുന്ന ഉപ്പും പഞ്ചസാരയും കുട്ടികളുടെ വൃക്കയെയും പല്ലുകളെയും ദോഷകരമായി ബാധിക്കും.

Photo and News Source: Samakalika Malayalam