കോട്ടയം ജില്ലയിൽ നിന്നുള്ള ആൽബിൻ മാത്യു (ആൽബിച്ചൻ മുരിങ്ങയിൽ) എന്നയാൾ അമേരിക്കയിൽ വച്ച് ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതിന് അറസ്റ്റിലായി. കോട്ടയം പാലാ സ്വദേശിയായ ഇദ്ദേഹത്തെ അമേരിക്കൻ ഹോം ലാൻഡ് സുരക്ഷ വിഭാഗമായ (ICE) ഫെബ്രുവരി 25-ന് അറസ്റ്റ് ചെയ്തു. ദേശീയ പതാക, ദേശീയ ഗാനം, ദേശീയ പ്രതിജ്ഞ എന്നിവയെ അധിക്ഷേപിക്കുന്ന പോസ്റ്റുകൾ ഇദ്ദേഹം പലതും സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.
2016-ൽ പൂഞ്ഞാറിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുള്ള ആൽബിനെ വൈകാതെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നാണ് വിവരം. ഫെബ്രുവരി 25-ന് അറസ്റ്റിലായതോടെ ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിശ്ചലമായി. ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്ന പോസ്റ്റുകൾക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളും നിലവിലുണ്ട്. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയിലെ അശോകചക്രത്തിന് പകരം അശ്ലീല ഇമോജികൾ ഉപയോഗിച്ചതോടെയാണ് ഇദ്ദേഹം നിയമക്കുരുക്കിലായത്. അമേരിക്കയിലെ ഹോം ലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ടുമെന്റായ ICE, മതിയായ രേഖകളില്ലാതെ യുഎസിൽ എത്തുന്ന വിദേശികളെ തിരിച്ചയക്കുന്നതിനാണ് പ്രവർത്തിക്കുന്നത്. നിലവിൽ ആൽബിൻ ജയിലിലാണ് കഴിയുന്നത്.
Photo and News Source: Janmabhumi










