ന്യൂഡൽഹിയിലെ വിവേക് വിഹാർ ബി ബ്ലോക്കിലെ നാലുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പുലർച്ചെ 3 മണിയോടെ വൻ തീപിടുത്തം ഉണ്ടായി. ഒമ്പത് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. മൃതദേഹങ്ങൾ പുരുഷന്മാരെയും സ്ത്രീകളെയും വേർതിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്.
ദുരന്തം നടന്നത് ഷഹ്ദാര ജില്ലയിലെ വിവേക് വിഹാർ പ്രദേശത്താണ്. അഗ്നിശമന സേനയ്ക്ക് പുലർച്ചെ 3 മണിയോടെ വിവരം ലഭിച്ചതോടെ നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. തീയണക്കാൻ ശ്രമം നടത്തിയെങ്കിലും ഒമ്പത് പേർക്ക് രക്ഷപ്പെടാൻ കഴിയാതെ പോയി.
കെട്ടിടത്തിൽ നിന്ന് 12 മുതൽ 14 വരെ ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു. അപകടത്തിന്റെ കാരണം ഇനിയും അജ്ഞാതമാണ്. അധികാരികൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സഹായം നൽകാൻ സർക്കാർ നടപടികൾ തുടങ്ങിയിട്ടുണ്ട്.
Photo and News Source: Janmabhumi










