തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭാവി തീരുമാനിക്കാൻ നാളെ ഒരുദിവസം മാത്രം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച വോട്ടെണ്ണലിലൂടെ അറിയും. 140 മണ്ഡലങ്ങളിലായി 43 കേന്ദ്രങ്ങളിൽ രാവിലെ 8 മണി മുതലാണ് ഫലം പ്രഖ്യാപനമാരംഭിക്കുന്നത്. രാവിലെ 6 മണിക്ക് കൗണ്ടിങ് ഉദ്യോഗസ്ഥർ എത്തി 7 മണിക്ക് ലോഗ് ബുക്കിൽ വിവരങ്ങൾ രേഖപ്പെടുത്തും. തുടർന്ന് പൂട്ടിന്റെ സീൽ പരിശോധിച്ച് വോട്ടെണ്ണൽ ആരംഭിക്കും. എല്ലാ നടപടികളും വീഡിയോയിൽ റിക്കാർഡ് ചെയ്യും. 8 മണിക്ക് തപാല് വോട്ട് എണ്ണിത്തുടങ്ങും. തുടർന്ന് ഇവിഎമ്മിലെ വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡിജിപിയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. മലപ്പുറത്തും കോഴിക്കോടും പ്രത്യേക ജാഗ്രതാ നിരീക്ഷണം നടത്തും. പടക്കം വിൽപ്പനയ്ക്കും കർശന നിയന്ത്രണമുണ്ട്. ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ സംവിധാനം വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.
ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡിജിപിയുടെ നേതൃത്വത്തില് ഒരുക്കിയിരിക്കുന്നത്. മലപ്പുറത്തും കോഴിക്കോടും സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പടക്കം വില്‍പനക്കും കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില് സുരക്ഷ ശക്തമാക്കാന് ക്യുആര്‍ കോഡ് അധിഷ്ഠിത തിരിച്ചറിയല് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Photo and News Source: Janmabhumi









