കുട്ടികളെ വളർത്തുന്നതിലെ പ്രധാന വെല്ലുവിളി മാതാപിതാക്കൾക്ക് എപ്പോഴും ഉണ്ട്. അച്ചടക്കവും കാര്‍ക്കശ്യവും മാത്രം പോരാ, അല്പം തമാശയും ആവശ്യമാണ്. പഠനങ്ങൾ പറയുന്നത്, കുട്ടികളെ വളര്‍ത്തുന്നതിന് അച്ചടക്കത്തോടൊപ്പം തമാശകളും ചേർക്കുന്നത് നല്ല ഫലം നൽകുമെന്നാണ്. സംഘര്‍ഷം നിറഞ്ഞ പേരന്റിങ് നിമിഷങ്ങളെ ലഘുവാക്കാനും കുട്ടികളുടെ സമ്മര്‍ദം കുറയ്ക്കാനും തമാശകൾ സഹായിക്കും.
കുട്ടികളുടെ സ്വാതന്ത്ര്യത്തിന് വില കല്പിക്കുക. അമിതമായി ഭരിക്കപ്പെടുന്നത് നല്ലതല്ല. ശരിതെറ്റുകള്‍ മനസിലാക്കി തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള അവസരം അവര്‍ക്ക് നല്‍കുക. കുട്ടികളെ വളര്‍ത്തിയെടുക്കുമ്പോള്‍ മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അവരെ മികച്ച ചിട്ടയോടും ജീവിതചര്യയോടും കൂടി വളര്‍ത്തുക എന്നതാണ്. കുട്ടികളല്ലേ വളരുമ്പോള്‍ ശരിയാകും എന്ന ചിന്താഗതി നല്ലതല്ല. തുടക്കം തന്നെ ചിട്ടയോടെയാകണം. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ സൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ വളരെ പ്രധാനമാണ്.
Photo and News Source: Malayali Life










