എല്ലാ വീടുകളിലും സാധാരണയായി ഇരുമ്പും സ്റ്റീലും കൊണ്ടുള്ള പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇവ പാത്രത്തിന് തുരുമ്പ് പിടിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് പാത്രങ്ങൾ ശേഖരിച്ചു വെക്കുമ്പോഴും കഴുകുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പാത്രങ്ങൾ ദീർഘനേരം കഴുകി വെക്കുന്നത് ഒഴിവാക്കണം. കഴുകിയ ശേഷം ഉണക്കി മാത്രമേ സൂക്ഷിക്കാവൂ. അലമാരയിൽ വെറുതെ കിടക്കുന്ന പാത്രങ്ങൾ എടുക്കുമ്പോൾ തുരുമ്പ് കാണാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ പാത്രങ്ങൾ കഴുകി ഉണക്കിയ ശേഷം കുറച്ച് എണ്ണ പുരട്ടി സൂക്ഷിക്കാം.

ഭക്ഷണം പാകം ചെയ്ത ശേഷം പാത്രങ്ങൾ വേഗം കഴുകുന്നത് ഉചിതമാണ്. ദീർഘനേരം ഭക്ഷണം പാകം ചെയ്ത പാത്രങ്ങൾ സിങ്കിലിടുന്നത് തുരുമ്പ് പിടിക്കാൻ കാരണമാകും. പകരം, പാചകം ചെയ്ത പാത്രങ്ങൾ ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുകയാണെങ്കിൽ തുരുമ്പ് വരാനുള്ള സാധ്യത കുറയുന്നു.

Photo and News Source: Malayali Life