1986-ൽ പുറത്തിറങ്ങിയ 'ഒന്നു മുതല്‍ പൂജ്യം വരെ' എന്ന ചിത്രത്തിലെ നായികാനായകന്മാരായ മോഹന്‍ലാലും ആശാജയറാമും 40 വർഷത്തിനു ശേഷം വീണ്ടും കണ്ടുമുട്ടി. ഡെട്രോയിറ്റിലെ 'കിലുക്കം 25' പരിപാടിയിലാണ് ഇവരുടെ പുന:സംഗമം. ആശ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ വൈറലായി. '40 വർഷത്തിനു ശേഷമാണ് മോഹന്‍ലാലിനെ കാണുന്നത്' എന്ന് ആശ പറയുന്നു. തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും അവർ പറഞ്ഞു. 'ഒന്നു മുതല്‍ പൂജ്യം വരെ' ആശയുടെ അരങ്ങേറ്റചിത്രമായിരുന്നു.
1987-ൽ 'തനിയാവര്‍ത്തനം', 1988-ൽ 'ഇസബെല്ല', 1990-ൽ 'ഒറ്റയാള്‍പ്പട്ടാളം', 1991-ൽ 'യാത്രയുടെ അന്ത്യം' എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായി.
Photo and News Source: Malayali Life










