ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം മൂലം ആഗോള എണ്ണ വില കുതിച്ചുയരുന്നതിനാൽ ഇന്ത്യയിൽ ഇന്ധന വില വർധിക്കാൻ സാധ്യതയുണ്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് 4-5 രൂപ വരെ വർധനവ് ഉണ്ടാകാം. ഗാർഹിക എൽപിജി സിലിണ്ടറിന് 40-50 രൂപ വരെ വില കൂടിയേക്കും. 2022 മുതൽ ചില്ലറ വിൽപ്പന നിരക്കുകൾ മരവിപ്പിച്ചിരുന്നു. ഇപ്പോൾ വില വർധിപ്പിക്കാൻ സർക്കാർ പരിഗണിക്കുന്നു.

എണ്ണ കമ്പനികളിൽ സമ്മർദ്ദം വർദ്ധിച്ചതോടെ ഇന്ധന വില വർധനയ്ക്ക് സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും, എണ്ണ കമ്പനികളുടെ ആവശ്യങ്ങൾ പരിഗണിച്ച് തീരുമാനമെടുക്കും. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 15% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷത്തിനുശേഷം, വാണിജ്യ എൽപിജി, പ്രീമിയം പെട്രോൾ വില കൂട്ടിയ എണ്ണ കമ്പനികൾ, ഗാർഹിക സിലിണ്ടറുകളുടെ വിലയും ചെറുതായി ഉയർത്തിയിരുന്നു. എങ്കിലും 80% പെട്രോളിയം ഉത്പന്നങ്ങളുടെ വില പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു.

Photo and News Source: Kerala Online News