ചെന്നൈയില്‍ നടന്ന ഐപിഎല്ലിന്റെ രണ്ടാം എല്‍ ക്ലാസിക്കോയിൽ മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റിങില്‍ തിളങ്ങാന്‍ പരാജയപ്പെട്ടു. സീസണിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറിയോടെ കളം വിട്ട സഞ്ജു, ഈ മത്സരത്തില്‍ 11 റണ്‍സ് മാത്രം നേടി പുറത്തായി. ജസ്പ്രിത് ബുംറയുടെ പന്തില്‍ റിയാന്‍ റിക്കല്‍ടന്‍ ക്യാച്ചെടുത്താണ് സഞ്ജുവിനെ പുറത്താക്കിയത്. മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്ത് 159 റണ്‍സ് നേടി.
നമാന്‍ ധീരും 57 റണ്‍സും റിക്കല്‍ടന്‍ 37 റണ്‍സും സൂര്യകുമാര്‍ യാദവ് 21 റണ്‍സും നേടി മുംബൈ സ്‌കോറിനു മാന്യത പകര്‍ന്നു. ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ബൗളിംഗില്‍ അന്‍ഷുല്‍ കാംബോജ് 3 വിക്കറ്റുകള്‍ നേടി തിരിച്ചടിക്കു തുടക്കമിട്ടു.
Photo and News Source: Samakalika Malayalam









