കേരളത്തിലെ ജനവിധി നാലാം തീയതി വ്യക്തമാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. എക്സിറ്റ് പോൾ ഫലങ്ങൾ വിലയിരുത്തിയതിൽ നിന്നും സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ കോൺഗ്രസിൽ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള പ്രശ്നങ്ങൾ രൂപപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി ആരാകണം എന്ന ചോദ്യത്തിൽ പിണറായി വിജയൻ ഒന്നാം സ്ഥാനത്താണെന്നും, ജനങ്ങൾ അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്നും ആഗ്രഹിക്കുന്നുവെന്നും മാസ്റ്റർ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ പ്രത്യേക തരംഗമൊന്നുമില്ലെന്ന കാര്യത്തിൽ എല്ലാവരും ഏകാഭിപ്രായത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിറ്റ് പോളുകൾ പ്രകാരം എൽഡിഎഫിന് 60 മുതൽ 69 സീറ്റുകൾ വരെ ലഭിക്കുമെന്നും, യുഡിഎഫിന്റെ ചില സീറ്റുകളിൽ ഇടതുമുന്നണിക്ക് വിജയസാധ്യതയുണ്ടെന്നും മാസ്റ്റർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ എക്സിറ്റ് പോളുകൾ പറയാതെ പറഞ്ഞതെല്ലാം ഇടതുമുന്നണിയുടെ വിജയമാണെന്ന് അദ്ദേഹം വിലയിരുത്തി.

Photo and News Source: Kairali News