പാവയ്ക്ക പോഷകസമൃദ്ധമാണ്. ദഹനം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. രക്തശുദ്ധീകരണത്തിനും കരളിലെ വിഷാംശം ഇല്ലാതാക്കാനും പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്. എന്നാൽ അതിന്റെ കയ്പ്പ് പലർക്കും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ബുദ്ധിമുട്ടാണ്.

പാവയ്ക്കയുടെ കയ്പ് ഇല്ലാതാക്കാൻ ചില മാർഗങ്ങളുണ്ട്. പാകം ചെയ്യുന്നതിന് മുമ്പ് 15-20 മിനിറ്റ് തെങ്ങിലിട്ടുവയ്ക്കുക. അതിനുശേഷം കഴുകി പാകം ചെയ്യാം. ഇത് കയ്പ് കുറയ്ക്കാൻ സഹായിക്കും.

പുളി ഉപയോഗിച്ചും കയ്പ് കുറയ്ക്കാം. പാകം ചെയ്യുമ്പോൾ പുളിവെള്ളം ചേർത്താൽ മതി. മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തും കയ്പ് കുറയ്ക്കാം. അരിഞ്ഞ പാവയ്ക്കയിൽ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് 10-15 മിനിറ്റ് വയ്ക്കുക. പിന്നീട് പിഴിഞ്ഞെടുത്ത് പാകം ചെയ്യാം. രുചിയും വർദ്ധിപ്പിക്കാൻ ഈ മാർഗങ്ങൾ ഫലപ്രദമാണ്.

Photo and News Source: Kairali News