കണ്ണൂരിൽ മെയ് 14ന് പട്ടികജാതി ക്ഷേമ സമിതി ഒരു പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു പ്രഖ്യാപിച്ചു. അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിനു പിന്നിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. സംഗമം കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും. നിതിൻ രാജിന്റെ കുടുംബത്തിന് സംസ്ഥാന കമ്മിറ്റി രണ്ട് ലക്ഷം രൂപ ധനസഹായമായി കൈമാറി.
പ്രതികൾ സംസ്ഥാനം വിട്ട് ആന്ധ്രയിലും കർണാടകയിലും ഒളിവിലാണെന്ന് ഡിജിപി വ്യക്തമാക്കി. സംഘടനയും പാർട്ടിയും കുടുംബത്തിനൊപ്പമുണ്ടെന്നും ചിലർ ദൗർബല്യം മുതലെടുക്കുന്നുണ്ടെന്നും ജില്ലാ സെക്രട്ടറി ഡി സുരേഷ് കുമാർ ആരോപിച്ചു. പട്ടികജാതിക്കാരുടെ ഉയർച്ചയെ തടയാൻ ചിലർ ബോധപൂർവ്വം ഇടപെടുന്നു എന്നും അദ്ദേഹം പറഞ്ഞു.
Photo and News Source: Kairali News









