സ്വപ്നങ്ങൾ കാണുന്നത് എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ, പേടി സ്വപ്നങ്ങളോ അപ്രതീക്ഷിത സംഭവങ്ങളോ കാണാൻ ആർക്കും താത്പര്യമില്ല. ഇത്തരത്തിലുള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുന്നത് ഒരു AI കമ്പനിയാണ്. സ്വപ്നങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഉപകരണം അവർ പുറത്തിറക്കിയിരിക്കുന്നു.

ലൂസിഡ് സ്വപ്നങ്ങളെ ഉത്തേജിപ്പിക്കാൻ കഴിയുന്ന രണ്ട് ബാൻഡുകളാണ് ഈ ഉപകരണം. ഡ്വുവൽ, ഫെയിസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ബാൻഡുകൾ, തലയിൽ ധരിക്കാൻ കഴിയും. നെറ്റിയിലൂടെ അൾട്രാസോണിക് ഊർജ്ജം പ്രീഫ്രണ്ടൽ കോർട്ടെക്സിലേക്ക് അയച്ച് സ്വപ്നങ്ങളെ കൂടുതൽ നിയന്ത്രിതമാക്കുന്നു.

പ്രൊഫെറ്റിക് എന്ന കമ്പനിയാണ് ഈ ഉപകരണം നിർമ്മിച്ചിരിക്കുന്നത്. ഇലക്ട്രോഎൻസെഫലോഗ്രാം സെൻസറുകളും ഈ ഉപകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപകരണത്തിന്റെ വില 449 ഡോളറാണ്. സ്വപ്നങ്ങളെ നിയന്ത്രിക്കുന്ന ഈ സാങ്കേതിക വിദ്യ കൂടുതൽ ജനപ്രിയമാകുമെന്ന് കരുതുന്നു.

Photo and News Source: Kairali News