തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ “ശരയോഗ സംഗമം 2026” നോടനുബന്ധിച്ച് പ്രദീപ് പിളളയ്ക്ക് ആദിമുനി മാധ്യമ പുരസ്‌കാരം ലഭിക്കുന്നത് പ്രഖ്യാപിച്ചു. മാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് ഈ പുരസ്‌കാരം. ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.
ജോബി ബാലകൃഷ്ണനും ശ്രീജിത്ത് മൂത്തേടത്തിനും യഥാക്രമം ആദിമുനി ആചാര്യരത്ന പുരസ്‌കാരവും ബാലസൃഷ്ടി പുരസ്‌കാരവും ലഭിക്കും. മെയ് 10-ന് തിരുവല്ലയിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ശരരാജയോഗി പത്മാനന്ദഗിരി സ്വാമികൾ പുരസ്‌കാരങ്ങൾ സമ്മാനിക്കും.
ശരയോഗസംഗമം 2026-ൽ പ്രമുഖ സൈക്കോളജിസ്റ്റ് ജോർജ്ജ് കോശിയുടെ അധ്യക്ഷതയിൽ നടക്കും. ചലച്ചിത്രതാരം അങ്കിത് മാധവ് മുഖ്യാതിഥിയായിരിക്കും. ഡോ. ഡോൺ വി. ഷാജുവിന്റെ സ്വാഗതപ്രസംഗവും ബ്രഹ്മശ്രീ ആചാര്യ സിദ്ധയോഗി കൃഷ്ണപിള്ളയുടെ ഉദ്ഘാടനവും ഉൾപ്പെടുന്നു. തുടർന്ന് ശരയോഗത്തെക്കുറിച്ചുള്ള പ്രഭാഷണവും വിവിധ കലാപ്രകടനങ്ങളും അരങ്ങേറും.
Photo and News Source: Janam TV










