ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ മെയ് 14-ന് റിലീസ് ചെയ്യും. നവാഗത സംവിധായകൻ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ഈ ക്യാമ്പസ് കോമഡി ആക്ഷൻ ചിത്രത്തിലെ ‘ഇഫ് നോ യൂ നോ’ എന്ന ഗാനം വൈറലായി. ഡോ. അനന്തു എന്റർടൈൻമെൻറ്സും ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാരാണ്. ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു ഫെസ്റ്റിവൽ എന്റർടൈൻമെൻറ് ആയിരിക്കും. ബേസിലിന്റെ സാം കുട്ടി എന്ന കഥാപാത്രം സ്വാതി എന്ന കഥാപാത്രത്തെ ഇംപ്രസ് ചെയ്യാൻ ശ്രമിക്കുന്നതാണ് ഗാനരംഗം. ഫെജോയും പൂര്‍ണിമ കണ്ണനും ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് വിഷ്‌ണു വിജയ് സംഗീതം നൽകിയിരിക്കുന്നു. ബേസിലിന്റെ പുതിയ ലുക്കും ഗാനരംഗത്തിന്റെ പ്രധാന ഹൈലൈറ്റാണ്.
Photo and News Source: Asianet News









