ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനു പറ്റിയ ഏറ്റവും വലിയ അബദ്ധം അദ്ദേഹത്തിന്റെ ഓഫിസാണ്. ഓഫിസ് ശരിയല്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആലപ്പുഴയിൽ വെളിപ്പെടുത്തി.
ഒരു കാലത്ത് എം.വി. ജയരാജന്റെ ഓഫിസ് സാധാരണക്കാരുടെ ഉപകാരത്തിനും വേദിയായിരുന്നു. പക്ഷെ ഇപ്പോൾ ഓഫിസിൽ പി. ശശി പോലുള്ളവരെ നിയമിച്ചതിലൂടെ മുഖ്യമന്ത്രി ശുദ്ധനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എക്സിറ്റ് പോൾ കണക്കിലെ എല്ലാ കാര്യങ്ങളും ശരിയാകണമെന്നില്ല. ചെറിയ ഭൂരിപക്ഷത്തിനും എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നാണു വെള്ളാപ്പള്ളി കരുതുന്നത്. യുഡിഎഫ് അധികാരത്തിൽ വരരുതെന്നാണ് ആഗ്രഹം.
എൽഡിഎഫ് അണികൾ ഈ തെരഞ്ഞെടുപ്പിൽ സജീവമായിരുന്നില്ല. 10 വർഷത്തെ ഭരണത്തിന്റെ ആലസ്യമാണ് കാരണം. ബിജെപി കൂടുതൽ വോട്ട് നേടുമെന്നു കരുതുന്നു. അത് ഇരുമുന്നണിക്കും ദോഷം ചെയ്യും.
ആലപ്പുഴ ജില്ലയിൽ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽപോലും വലിയ പോരായ്മയുണ്ടായിരുന്നു. പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നടന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Photo and News Source: Newsthen










