വേനൽക്കാലത്ത് സൺസ്ക്രീൻ ഉപയോഗം മാത്രം ചർമ്മ സംരക്ഷണത്തിന് പര്യാപ്തമല്ലെന്ന് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. സൂര്യപ്രകാശം ചർമ്മത്തിന്റെ പുറംമാത്രമല്ല, സെൽ തലത്തിലും നാശം വരുത്തുന്നു. അതിനാൽ, പുറം സംരക്ഷണത്തിനൊപ്പം അകത്തുനിന്നും ചർമ്മത്തെ സംരക്ഷിക്കുന്ന ഭക്ഷണങ്ങൾ അത്യാവശ്യമാണ്.
ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ് ചർമ്മാരോഗ്യം നിലനിർത്താൻ പ്രധാനം. ബെറികൾ, ഗ്രീൻ ടീ, ചീര, മാതളം എന്നിവയിലടങ്ങിയ ആന്റിഓക്‌സിഡന്റുകൾ വാർധക്യ ലക്ഷണങ്ങൾ കുറയ്ക്കുന്നു. വിറ്റാമിൻ ഇ ഉള്ള ബദാം, സൺഫ്ലവർ സീഡുകൾ ചർമ്മ സംരക്ഷണത്തിന് ഗുണകരമാണ്.
വേനൽക്കാലത്ത് വിറ്റാമിൻ സി ധാരാളമുള്ള നെല്ലിക്ക, പേരയ്ക്ക, ഓറഞ്ച് എന്നിവ കഴിക്കുന്നത് നല്ലത്. ഇവ കൊളാജൻ ഉത്പാദനം വർധിപ്പിച്ച് ചർമ്മത്തെ പുതുക്കുന്നു. മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളിലുള്ള കരോട്ടിനോയിഡുകളും ചർമ്മ സംരക്ഷണത്തിന് നിർണായകമാണ്. ശരിയായ ഭക്ഷണശീലങ്ങളിലൂടെ സ്കിനിനെ അകത്തുനിന്നും സംരക്ഷിക്കുക.
Photo and News Source: Samakalika Malayalam









