ഐഡിബിഐ ബാങ്ക് 2025-26 സാമ്പത്തിക വർഷത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു. ബാങ്കിന്റെ അറ്റാദായം 27% വർദ്ധിച്ച് 9,513 കോടി രൂപയായി. ആകെ ബിസിനസ് 14% വളർച്ചയോടെ 6,00,789 കോടി രൂപയിലെത്തി. നിക്ഷേപം 12% ഉയർന്ന് 3,47,163 കോടി രൂപയായി. അറ്റ വായ്പകൾ 16% വർദ്ധിച്ച് 2,53,626 കോടി രൂപയായി. മൂലധന പര്യാപ്തത അനുപാതം 26.65% ആയി മെച്ചപ്പെട്ടു.

ബാങ്കിന്റെ ആസ്തി ഗുണനിലവാരത്തിലും ശ്രദ്ധേയമായ പുരോഗതി. മൊത്തം നിഷ്ക്രിയ ആസ്തി 2.98%-ൽ നിന്ന് 2.32% ആയി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 0.15% എന്ന കുറഞ്ഞ നിരക്കിൽ നിലനിർത്തി. സാങ്കേതിക മികവിനുള്ള ഐബിഎക്സ് ഇന്ത്യ ബിഎഫ്എസ്ഐ ഗോൾഡ് അവാർഡും എംഎസ്എംഇ വളർച്ചയ്ക്കുള്ള നേതൃപുരസ്കാരവും നേടി. 2026-ൽ ബാങ്കിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചു.

Photo and News Source: Malayalam Express