മുംബൈയിൽ നാലംഗ കുടുംബം മരണമടഞ്ഞ സംഭവത്തിൽ ഭക്ഷ്യവിഷബാധ കാരണമല്ലെന്ന് പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

വീട്ടിൽ നിന്നെടുത്ത സാമ്പിളിൽ കൃത്രിമ കളറോ മധുരമോ കലർന്നതായി കണ്ടെത്താനായില്ല. ആന്തരികാവയവങ്ങളിലെ നിറം മാറ്റം വിഷാംശത്തിന്റെ സൂചനയാണ്.

ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്. മൊബൈൽ ഷോപ്പ് ഉടമ അബ്ദുള്ള ദൊക്കാദിയ (45), ഭാര്യ നസ്രിൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഭക്ഷണത്തിനുശേഷം തണ്ണിമത്തൻ കഴിച്ച ഇവർ പുലർച്ചെ ഒരു മണിയോടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു. രാവിലെ അഞ്ച് മണിയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരണമടഞ്ഞു.

പോസ്റ്റ്‌മോർട്ടിൽ മസ്തിഷ്കം, ഹൃദയം, കുടൽ എന്നിവയിലെ നിറം മാറ്റം കണ്ടെത്തി. സാധാരണ ഭക്ഷ്യവിഷബാധയിൽ ഇത്തരമുണ്ടാകില്ലെന്ന ഡോക്ടർമാരുടെ അഭിപ്രായത്തോടെ സംശയങ്ങൾ വർദ്ധിച്ചു.

Photo and News Source: Sathyam Online