ഹൈന്ദവരുടെ പ്രധാന ആചാരങ്ങളിലൊന്നാണ് ക്ഷേത്ര പ്രദക്ഷിണം. പ്രദക്ഷിണം നടത്തുമ്പോൾ ശരിയായ രീതി പാലിക്കേണ്ടത് അത്യാവശ്യമാണ്. തൊഴുകൈയോടെ, ദേവന്റെ സ്തോത്രങ്ങൾ ഉച്ചരിച്ച്, രൂപം മനസ്സിലാക്കിയ ശേഷം പ്രദക്ഷിണം തുടങ്ങണം.

ബലിക്കല്ലുകളുടെ പുറത്തുകൂടിയാണ് പ്രദക്ഷിണം നടക്കേണ്ടത്. പ്രസവിക്കാറായ സ്ത്രീയുടെ തലയിൽ കുടം എണ്ണ വച്ച് നടക്കുന്നതുപോലെ മന്ദഗതിയിലാണ് പ്രദക്ഷിണം വേണം. ശിവക്ഷേത്രങ്ങളിൽ മാത്രം പ്രദക്ഷിണരീതി വ്യത്യസ്തമാണ്. പൂര്ണ്ണ പ്രദക്ഷിണം ശിവക്ഷേത്രങ്ങളിൽ പാടില്ല.

ദേവന്റെ വലതു ഭാഗത്തേക്കാണ് ആദ്യം പോകേണ്ടത്. ‘പ്രദക്ഷിണ’ എന്ന വാക്കിന്റെ ഓരോ അക്ഷരത്തിനും പ്രത്യേക അർത്ഥമുണ്ട്. ‘പ്ര’ ശബ്ദം മനസ്സിന് ശാന്തി നൽകുന്നു. ‘ദ’ മോക്ഷം നൽകുന്നു. ‘ക്ഷി’ പാപങ്ങളെയും രോഗങ്ങളെയും കഴുകിക്കളയുന്നു. ‘ണ’ ഐശ്വര്യങ്ങൾ നൽകുന്നു.

ക്ഷേത്ര ഗോപുരത്തിൽ എത്തുമ്പോൾ ദേവന്റെ പാദമായ ഗോപുരത്തെ വന്ദിച്ച് ഉള്ളിലേക്ക് കടക്കണം. വലിയ ബലിക്കല്ലിനടുത്തെത്തി ദേവനെ സ്മരിച്ച് തൊഴുത്, നാലമ്പലത്തിനു ചുറ്റുമുള്ള പ്രദക്ഷിണ വഴിയിൽ വലത്താക്കി പ്രദക്ഷിണം നടത്തണം. പ്രധാന ദേവന് പുറത്തുകൂടിയാണ് പ്രദക്ഷിണം ചെയ്യേണ്ടത്.

Photo and News Source: Janmabhumi