ന്യൂഡൽഹിയിൽ വെള്ളിയാഴ്ച ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ പുറപ്പെടുവിച്ച ഉത്തരവിൽ, സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകൾക്ക് ഒരു മാസത്തേക്കുള്ള ഫീസ് മാത്രമേ രക്ഷിതാക്കളിൽ നിന്ന് ഈടാക്കാൻ കഴിയൂ എന്ന് വ്യക്തമാക്കി. ദ്വൈമാസിക, ത്രൈമാസിക ഫീസ് അടക്കാൻ നിർബന്ധിക്കുന്നതിനെതിരെ രക്ഷിതാക്കൾ നൽകിയ പരാതികളെ തുടർന്നാണ് ഈ നടപടി.
ഉത്തരവിൽ, ഇത്തരം ഫീസ് നടപടികൾ താഴ്ന്ന, ഇടത്തരം വരുമാന വിഭാഗങ്ങൾക്ക് അമിത ഭാരമായി മാറുന്നതായി സൂചിപ്പിച്ചിരിക്കുന്നു. വിദ്യാഭ്യാസം എല്ലാവർക്കും തുല്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനും ഇത് വിരുദ്ധമാണെന്ന് ഡിഒഇ അഭിപ്രായപ്പെട്ടു. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾക്കും വിരുദ്ധമാണെന്നും ഉത്തരവിൽ പറയുന്നു.
രക്ഷിതാക്കൾക്ക് ഒന്നിലധികം മാസത്തേക്കുള്ള ഫീസ് ഒരുമിച്ച് അടക്കാൻ ഓപ്ഷൻ നൽകാമെന്നും, എന്നാൽ നിർബന്ധിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നു. പ്രവേശനം, പഠനം തുടരൽ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കും ഫീസ് നിർബന്ധം വേണ്ടെന്നും നിർദ്ദേശിക്കുന്നു. ഡൽഹി സ്കൂൾ വിദ്യാഭ്യാസ നിയമം, 1973 പ്രകാരമാണ് ഈ നടപടി നടപ്പാക്കുന്നത്. സ്വകാര്യ സ്കൂളുകളിലെ രക്ഷിതാക്കൾ ഉത്തരവിനെ സ്വാഗതം ചെയ്തു. രക്ഷിതാക്കളുടെ നീണ്ടകാല ആവശ്യമായിരുന്നു ഇത്.
Photo and News Source: Kerala Online News









