ഡൽഹിയിൽ നിന്ന് ഝാൻസിയിലേക്കുള്ള താജ് എക്സ്പ്രസ് ട്രെയിനിൽ അജ്ഞാതർ ഇരുമ്പ് പൈപ്പ് എറിഞ്ഞു. ഹോഡൽ, കോസികലൻ സ്റ്റേഷനുകൾക്കിടയിലായിരുന്നു സംഭവം. ട്രെയിനിന്റെ ഡി6 കോച്ചിലേക്ക് പുറത്തുനിന്ന് ഇരുമ്പ് പൈപ്പ് എറിയുകയായിരുന്നു. ജനൽ ചില്ലുകൾ പൊട്ടി, യാത്രക്കാരുടെ സീറ്റുകളിൽ ഗ്ലാസ് കഷണങ്ങൾ ചിതറി. രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. തുടർന്ന് മഥുര സ്റ്റേഷനിൽ പ്രഥമശുശ്രൂഷ നൽകി. ആർപിഎഫ്, പോലീസ്, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അജ്ഞാതരായ ആക്രമണകാരികളെ കണ്ടെത്താൻ നടപടി സ്വീകരിച്ചു.

നോർത്ത് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ കർശന നടപടി ഉറപ്പിച്ചു. നിലവിൽ അന്വേഷണം തുടരുന്നു.

Photo and News Source: Janmabhumi